Skip to main content

യു.എ.ഇയിൽ നഴ്‌സ് നിയമനം

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന യു.എ.ഇയിലെ പ്രമുഖ ഇൻഡസ്ട്രിയൽ ബി.എസ്‌സി നഴ്‌സിനെ (പുരുഷൻ) നിയമിക്കുന്നു. മൂന്ന് വർഷം പ്രവൃത്തിപരിചയമുളള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. തിരുവനന്തപുരത്തുളള ഒഡെപെക്ക് ഓഫീസിൽ മാർച്ച് 19ന് സ്‌കൈപ്പ് ഇന്റർവ്യൂ നടക്കും. തെരഞ്ഞെടുക്കുന്ന ഉദ്യോഗാർഥികൾ ഹാഡ്/ഡി.ഒ.എച്ച് പരീക്ഷ പാസാകണം. യോഗ്യരായ ഉദ്യോഗാർഥികൾ ബയോഡാറ്റ  gcc@odepc.in  എന്ന മെയിലിലേക്ക് 17 നകം അയയ്ക്കണം. വിശദ വിവരങ്ങൾക്ക് www.odepc.kerala.gov.in  സന്ദർശിക്കുക. ഫോൺ: 0471-2329440/41/42/43.
പി.എൻ.എക്സ്.1035/2020
 

date