Post Category
വരവൂർ ഗ്രാമപഞ്ചായത്ത് വികസന സെമിനാർ നടത്തി
വരവൂർ ഗ്രാമപഞ്ചായത്ത് 2020-21 വർഷത്തെ പദ്ധതി രൂപീകരണത്തിന്റെ ഭാഗമായിട്ടുള്ള വികസന സെമിനാർ നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി വിജയലക്ഷ്മിയുടെ അധ്യക്ഷതയിൽ ജില്ല പഞ്ചായത്ത് മെമ്പർ കെ പി രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. 2020-21 വാർഷിക പദ്ധതിയിൽ 5,07,53,000 രൂപ വകയിരുത്തിയിട്ടുണ്ട്. ഇതിൽ ലൈഫ്, പാർപ്പിടം പദ്ധതിയ്ക്കായി 41,60,800 ഉത്പാദനമേഖലയ്ക്ക് 34,44,000 രൂപയും മാലിന്യം, ജലസംരക്ഷണത്തിനായി (ഹരിതകേരളം) 11,48,000 രുപയും വകയിരുത്തിയിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, പഞ്ചായത്ത് മെമ്പർമാർ, ഉദ്യോഗസ്ഥർ എന്നിവർ സെമിനാറിൽ പങ്കെടുത്തു.
date
- Log in to post comments