നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടികൂടി
പുതിയതെരു മാര്‍ക്കറ്റില്‍ ചിറക്കല്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും സംഘവും നടത്തിയ പരിശോധനയില്‍ വന്‍തോതില്‍ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടികൂടി. പേപ്പര്‍ ഗ്ലാസുകള്‍, കപ്പുകള്‍, ഡിസ്‌പോസിബിള്‍ പ്ലേറ്റുകള്‍, സ്റ്റെറോഫോം കണ്ടെയ്‌നറുകള്‍ എന്നിവ പിടിച്ചെടുത്ത നിരോധിത വസ്തുക്കളില്‍പ്പെടുന്നു.
പുതിയതെരുവിലുളള ഒരു കടയില്‍ നിന്നും പതിനായിരം രൂപ പിഴ ഈടാക്കി. വ്യാപാരികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ തുടര്‍ന്നുള്ള പരിശോധന തടസ്സപ്പെട്ടു. ജില്ലാ ശുചിത്വ മിഷന്‍ അസ്സി.ഡെവലപ്‌മെന്റ് കമ്മീഷണര്‍ പി എം രാജീവും, ടെക്‌നിക്കല്‍ എക്‌സ്‌പേര്‍ട്ട് ടി എസ് സജീറും സ്ഥലത്തെത്തി പ്ലാസ്റ്റിക് നിരോധന ഉത്തരവിന്റെ വിശദാംശങ്ങള്‍ വ്യാപാരികളെ ബോധ്യപ്പെടുത്തി പ്രശ്‌നം രമ്യമായി പരിഹരിക്കുകയായിരുന്നു. ചിറക്കല്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് റഫീക്ക്, വളപട്ടണം എസ് ഐ കെ ഡി ഫ്രാന്‍സിസ്, എഎസ്‌ഐ എസ് കെ ഹാരിസ്, സിപിഒ കമലേഷ് എന്നിവര്‍ റെയ്ഡിന് നേതൃത്വം നല്‍കി.
- Log in to post comments