Skip to main content

കൊറോണ : ബോധവത്ക്കരണവുമായി തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ലഘു ലേഖ വിതരണം

ജനങ്ങള്‍ക്കിടയിലെ കൊറോണ ഭീതി അകറ്റുന്നതിന് ബോധവത്ക്കരണവുമായി തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍  ലഘു ലേഖ വിതരണം ചെയ്തു. തിരൂര്‍ ഗവ.ജില്ലാ ആശുപത്രിയും തിരൂര്‍ റെയില്‍വേയും സാന്ത്വനം കൂട്ടായ്മയും ചേര്‍ന്നാണ് റെയില്‍വേ സ്റ്റേഷനില്‍ പ്രതിരോധ നടപടികള്‍ക്ക്  ആവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ അടങ്ങുന്ന ലഘു ലേഖ വിതരണം ചെയ്തത്. തിരൂര്‍ ഡി.വൈ.എസ.്പി. കെ.എ.സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു.  തിരൂര്‍ റെയില്‍വേ സ്റ്റേഷന്‍ മാനേജര്‍ കെ.എസ്. രാജഗോപാല്‍  അധ്യക്ഷതവഹിച്ച ചടങ്ങില്‍ സതേണ്‍ റെയില്‍വേ ചീഫ് ഇന്‍സ്‌പെക്ടര്‍ സെയ്ത് മുഹമ്മദ്, ജില്ലാ ആശുപത്രി ഡോക്ടര്‍മാരായ വിനോദ്, ജാവേദ്, അബ്ബാസ്, സാന്ത്വനം  കൂട്ടായ്മ ചെയര്‍മാന്‍ ഷാഫി ഹാജി, സെക്രട്ടറി ദിലീപ് അമ്പായത്തില്‍, വേണുഗോപാല്‍ കൊല്‍ക്കത്ത, ഗീത പള്ളിയേരി, അഡ്വ.വിക്രം കുമാര്‍, നാസര്‍ കുറ്റൂര്‍, സാന്ത്വനം കൂട്ടായ്മ അംഗങ്ങളും പാലിയറ്റീവ് നഴ്‌സുമാരുമായ ശ്രീജ, ചിത്ര സ്‌നേഹതീരം വളണ്ടിയേഴ്‌സ് എന്നിവര്‍ പങ്കെടുത്തു.
 

date