മത സംഘടനകളുടെ യോഗം തിങ്കളാഴ്ച ഓഡിറ്റോറിയം, ഇവന്റ് മാനേജ്‌മെന്റ് നടത്തിപ്പുകാരുടേയും യോഗം ചേരും
കോവിഡ് 19 മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി മത സംഘടനകളുടേയും ഉത്സവ കമ്മറ്റികളുടേയും ആരാധനാലയ പ്രതിനിധികളുടേയും യോഗം തിങ്കളാഴ്ച രാവിലെ 10ന് നടക്കും. കൂടുതല്‍ പേരുടെ സമ്പര്‍ക്കം ഒഴിവാക്കാന്‍ ജില്ലാ കലക്ടര്‍ ജാഫര്‍ മലികിന്റെ നേതൃത്വത്തില്‍ വീഡിയോ കോണ്‍ഫറന്‍സാണ് നടക്കുക.
ജില്ലാതല ഭാരവാഹികള്‍ കലക്ടറുടെ ചേംബറിലും മറ്റുള്ളവര്‍ അടുത്തുള്ള ബ്ലോക്ക് ഓഫീസുകളിലുമാണ് വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കേണ്‍ത്. കൂടുതല്‍ ആളുകള്‍ ഒരുമിച്ചു കൂടുന്ന സാഹചര്യം ഒഴിവാക്കുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ യോഗത്തില്‍ നല്‍കും. ജില്ലാ ആസ്ഥാനത്ത് ജില്ലാ പോലീസ് മേധാവി, ആരോഗ്യം, ദുരന്ത നിവാരണ വിഭാഗം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ബ്ലോക്ക് കേന്ദ്രങ്ങളില്‍ താലൂക്ക് തഹസില്‍ദാര്‍മാരും പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരും പങ്കെടുക്കും.
രാവിലെ 11നാണ് ഓഡിറ്റോറിയം, ഇവന്റ് മാനേജ്‌മെന്റ്, കണ്‍വെന്‍ഷന്‍ സെന്ററുകള്‍, ജിം, ടര്‍ഫ്, സ്വിമ്മിംഗ് പൂള്‍ ഉടമകള്‍, കാറ്ററിംഗ് യൂനിറ്റുകള്‍ എന്നിവരുടെ യോഗം നടക്കുക. ഈ വിഭാഗത്തിലുള്ളവര്‍ അടുത്തുള്ള ബ്ലോക്ക് ഓഫീസുകളില്‍ വീഡിയോ കോണ്‍ഫറന്‍സിന് എത്തണം.
- Log in to post comments