കൊറോണ പ്രതിരോധം ---- ബ്ലോക്ക് തലത്തില്‍ യോഗം ചേര്‍ന്നു; പഞ്ചായത്തുകളില്‍ ഇന്ന്(മാര്‍ച്ച് 16)
കൊറോണ പ്രതിരോധ നടപടികള്‍ താഴേ തലത്തില്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളില്‍ എം.എല്‍.എമാരുടെ നേതൃത്വത്തില്‍ ഇന്നലെ പ്രത്യേക യോഗം ചേര്‍ന്നു. അടിയന്തരമായി സ്വീകരിക്കേണ്ട തുടര്‍ നടപടികള്‍ സംബന്ധിച്ച് യോഗങ്ങളില്‍ ചര്‍ച്ച ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, കുടുംബശ്രീ-ആശാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഗ്രാമപഞ്ചായത്ത് തലത്തിലുള്ള യോഗങ്ങള്‍ ഇന്ന്(മാര്‍ച്ച് 16) നടക്കും. ആശാ പ്രവര്‍ത്തകരുടെ സഹകരണത്തോടെ വരും ദിവസങ്ങളില്‍ ബോധവത്കരണം ഊര്‍ജ്ജിതമാക്കും. വീടുകളില്‍ പൊതുസമ്പര്‍ക്കം ഒഴിവാക്കി താമസിക്കുന്നവര്‍ക്ക് അവശ്യ സഹായം പഞ്ചായത്തുകള്‍ ലഭ്യമാക്കും. പള്ളം ബ്ലോക്ക് പഞ്ചായത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ടി. ശശീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു.
ഉഴവൂരില്‍ എം.എല്‍.എമാരായ മോന്‍സ് ജോസഫ്, മാണി സി. കാപ്പന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ദിവാകരന് അധ്യക്ഷത വഹിച്ചു. വൈക്കം ബ്ലോക്ക് പഞ്ചായത്തിലെ യോഗത്തിന് സി.കെ. ആശ എം.എല്‍.എ നേതൃത്വം നല്കി. ജില്ലാ പഞ്ചായത്തംഗം പി. സുഗതന് സന്നിഹിതനായി.
എം.എല്‍.എമാരായ ഡോ. എന്‍. ജയരാജ്, മോന്‍സ് ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ പാമ്പാടി ബ്ലോക്ക് പഞ്ചായത്തിലും പി.സി. ജോര്‍ജ്, മാണി സി. കാപ്പന് എന്നിവരുടെ നേതൃത്വത്തില്‍ ഈരാറ്റുപേട്ടയിലും യോഗം നടന്നു. ഈരാറ്റുപേട്ടയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്. പ്രേംജി അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ സന്നിഹിതനായിരുന്നു.
ളാലത്ത് മാണി സി. കാപ്പന് എം.എല്‍.എയും വാഴൂരില്‍ ഡോ. എന്‍. ജയരാജ് എം.എല്‍.എയും നേതൃത്വം നല്കി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ അഡ്വ. ജോസ് ജോസഫും പി.കെ. ബാലഗോപാലന് നായരും അധ്യക്ഷരായി. കാഞ്ഞിരപ്പള്ളിയില്‍ നടന്ന യോഗത്തില്‍ എം.എല്‍.എമാരായ ഡോ. എന്‍ ജയരാജ്, പി.സി. ജോര്‍ജ്, ജില്ലാ പഞ്ചാത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോഫി ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
മാടപ്പള്ളിയില്‍ സി.എഫ്. തോമസ് എം.എല്‍.എ യോഗത്തിന് നേതൃത്വം നല്കി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോണ്സണ് അലക്സാണ്ടര്‍ അധ്യക്ഷനായി. കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സി.കെ. ആശ എം.എല്‍.എ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മ ചന്ദ്രന് സന്നിഹിതയായി. ഏറ്റുമാനൂരില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍ യോഗത്തിന് നേതൃത്വം നല്കി.
- Log in to post comments