Skip to main content
കോവിഡ് 19 വ്യാപനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍.

കോവിഡ്:  52 പേര്‍ നിരീക്ഷണത്തില്‍

 

കോവിഡ് 19 പശ്ചാത്തലത്തില്‍ ജില്ലയില്‍ ഇപ്പോള്‍ 52 പേര്‍ നിരീക്ഷണത്തിലുണ്ട്. 10 പേര്‍ ഇന്നലെ പുതുതായി നിരീക്ഷണത്തില്‍ വന്നവരാണ്. ആരെയും ആശുപത്രി ഐസൊലേഷന്‍  വാര്‍ഡില്‍ പ്രവേശിപ്പിച്ചിട്ടില്ല. നാലുപേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. ഇതില്‍ ഒരാള്‍ വിദേശിയാണ്. നാല് മലേഷ്യക്കാരും ഒരു ബ്രട്ടീഷുകാരനും ഉള്‍പ്പെടെ 5 പേര്‍ നിരീക്ഷണത്തിലുണ്ട്.
കോവിഡ് 19 വ്യാപനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ തരത്തിലുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. ഇതുമായി ബന്ധപ്പെട്ട് 69 ട്രെയിനിംഗ് പ്രോഗ്രാമുകള്‍ ജില്ലയിലുടനീളം നടന്നു. ആരോഗ്യവകുപ്പിലെ ജീവനക്കാര്‍  നേതൃത്വം  കൊടുത്ത പരിപാടികളില്‍ 1747 ആളുകള്‍ പങ്കെടുത്തു. ഇതില്‍ ആശപ്രവര്‍ത്തകര്‍, അംഗന്‍വാടി ജീവനക്കാര്‍, ടാക്‌സി ഡ്രൈവര്‍മാര്‍, പ്ലാന്റേഷന്‍ തൊഴിലാളികള്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.
 

date