Post Category
കുരിയച്ചിറ-തലോർ റോഡ് വീതി കൂട്ടൽ സർവേ തുടങ്ങി
തൃശൂർ കോർപ്പറേഷൻ പരിധിയിൽ കുരിയച്ചിറ മുതൽ തലോർ വരെയുള്ള റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായുള്ള സർവ്വേ തുടങ്ങി. റോഡ് വികസനവുമായി ബന്ധപ്പെട്ട് 21 മീറ്ററായാണ് റോഡ് വീതി കൂട്ടുന്നത്. കുരിയച്ചിറ മുതൽ തലോർ വരെ ഏതാണ്ട് 6 കിലോമീറ്റർ ദൂരമാണ് 21 മീറ്റർ വീതിയിൽ വികസിപ്പിക്കുക. ഇതിന്റ അടിസ്ഥാനത്തിൽ റോഡ് അളക്കുന്നതിനും, 21 മീറ്റർ ആയി റോഡിന്റെ അതിർത്തി നിർണയിക്കുന്നതിനുമായാണ് സർവ്വേ നടത്തുന്നത്. പാക്കേജ് സൗജന്യം, ഗവ നിശ്ചയിക്കുന്ന വില എന്നീ നടപടിക്രമങ്ങൾ സ്ഥലം അളന്നതിന് ശേഷം തീരുമാനിക്കുമെന്നും കോർപ്പറേഷൻ സെക്രട്ടറി അറിയിച്ചു.
date
- Log in to post comments