Post Category
കോവിഡ് 19: സന്നദ്ധ സേവനത്തിന് ആരോഗ്യപ്രവര്‍ത്തകരെ ആവശ്യമുണ്ട്
കോവിഡ് 19 വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലയില്‍ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരുടെ സന്നദ്ധസേവനം ആവശ്യമുണ്ടെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് അറിയിച്ചു.
വീടുകള്‍, ആശുപത്രികള്‍, ഐസലേഷന്‍, വാര്‍ഡുകള്‍, റെയില്‍വേ സ്റ്റേഷന്, ബസ് സ്റ്റാന്‍ഡ് തുടങ്ങിയ ഇടങ്ങളിലെ ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ സന്നദ്ധരായ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പങ്കാളികളാകാം. താത്പര്യമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ https://forms.gle/3FtcS7ovp1YGG9539 എന്ന ലിങ്കില്‍ കയറി വോളണ്ടിയര്‍ ഫോം പൂരിപ്പിക്കുക. ആരോഗ്യവകുപ്പ് നിങ്ങളെ ബന്ധപ്പെടുന്നതായിരിക്കും.
date
- Log in to post comments