Post Category
പക്ഷിപ്പനി: കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ ഡോക്ടര്‍മാര്‍ ജില്ലയിലെത്തി
ജില്ലയിലെ പക്ഷിപ്പനി സംബന്ധിച്ച വിവരങ്ങള്‍ വിലയിരുത്തുന്നതിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ ഡോക്ടര്‍മാരായ ദീപ്തി, ശിവകുമാര്‍ എന്നിവര്‍ ജില്ലയിലെത്തി. പക്ഷിപ്പനി ബാധിത പ്രദേശങ്ങളിലെ ജനങ്ങളുടെ സുരക്ഷ സംബന്ധിച്ച് ജില്ലാ കലക്ടര്‍, ഡി.എം.ഒ എന്നിവരുമായി ഇവര്‍ ചര്‍ച്ച നടത്തി. പക്ഷിപ്പനി കണ്ടെത്തിയ പരപ്പനങ്ങാടി പാലത്തിങ്ങല്‍ പ്രദേശത്തിന് പത്ത് കിലോമീറ്റര്‍ പരിധിയിലുള്ളവരിലെ രോഗ ലക്ഷണങ്ങള്‍ നിരീക്ഷിച്ച് വരികയാണെന്ന് ഡി.എം.ഒ ഡോ.കെ സക്കീന സംഘത്തെ അറിയിച്ചു. പ്രത്യേകിച്ചും മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ താമസക്കാരായവരെയാണ് കര്‍ശനമായി നിരീക്ഷണ വിധേയമാക്കുന്നത്. രോഗബാധയുള്ളവരെ നിരീക്ഷിക്കാന്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രത്യേക ഐസോലേഷന്‍ വാര്‍ഡ് സജ്ജീകരിച്ചതായും ഡി.എം.ഒ പറഞ്ഞു.
date
- Log in to post comments