Skip to main content

ഹോമിയോ മരുന്ന് ലഭ്യം

 

പകര്‍ച്ചവ്യാധികള്‍ പടരാനുളള സാധ്യത കണക്കിലെടുത്ത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുളള ഹോമിയോ മരുന്നുകള്‍ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഹോമിയോ ആശുപത്രികളിലും ഡിസ്പന്‍സറികളിലും ലഭ്യമാണെന്ന് ജില്ലാ മെഡിക്കല്‍ ആഫീസര്‍ (ഹോമിയോ) അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ ആയുഷ് വകുപ്പ് പ്രോട്ടോകോള്‍ പ്രകാരമാണ് മരുന്ന നല്‍കുന്നത്. മരുന്നുകള്‍ ഉപയോഗിക്കുന്നതിനോടൊപ്പം ആരോഗ്യ ആയുഷ് വകുപ്പുകളുടെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ഡി.എം.ഒ അറിയിച്ചു. 

date