സുസജ്ജം ദിശ
കൊറോണ വൈറസ് പ്രതിരോധിക്കുന്നതിനും ജനങ്ങള്‍ക്ക് വേണ്ട സഹായം നല്‍കുന്നതിനും ആരോഗ്യ വകുപ്പിന്റെ ദിശ ഹെല്‍പ് ഡെസ്‌ക് ഏറെ സഹായകമാണ്. ടോള്‍ ഫ്രീ നമ്പരായ 1056-ലും 0471- 2552056 എന്ന നമ്പറിലും ദിശയുടെ സേവനം ലഭ്യമാണ്. സംശയങ്ങള്‍ ദൂരീകരിക്കാന്‍ 24 മണിക്കൂറും സജ്ജമായി പ്രവര്‍ത്തിക്കുന്ന ദിശയില്‍ ഇതിനോടകം 16,000 -ലധികം കോളുകളാണ് വന്നത്. കൃത്യമായ പരിശീലനം ലഭിച്ച നാഷണല്‍ ഹെല്‍ത്ത് മിഷന്റെ 16 കൗണ്‍സലര്‍മാരും ഇരുപതോളം എം.എസ്.ഡബ്ല്യൂ വിദ്യാര്‍ഥികളുമാണ് ദിശയുടെ കൊറോണ സെല്ലില്‍ പ്രവര്‍ത്തിക്കുന്നത്. അവശ്യഘട്ടങ്ങളില്‍ ഡോക്ടര്‍മാരുടെ സേവനം, ആംബുലന്‍സ്, ആരോഗ്യ വകുപ്പിന്റെ സഹായം തുടങ്ങി വിവിധ സേവനങ്ങള്‍ ദിശയിലൂടെ ലഭ്യമാണ്.
ഐസൊലേഷന്‍, ഹോം ക്വാറന്റൈന്‍ തുടങ്ങി കൊറോണ സംബന്ധിച്ച ആരോഗ്യ പരമായ എല്ലാ സംശയങ്ങള്‍ക്കും ദിശയിലൂടെ ഉത്തരം ലഭിക്കും. തുടക്കത്തില്‍ ആറ് ഡെസ്‌കുകളിലായി ആരംഭിച്ച സെല്ലില്‍ ഇപ്പോള്‍ 14 ഡെസ്‌ക്കുണ്ട്. മാര്‍ഗനിര്‍ദേശങ്ങളും ഐസൊലേഷനില്‍ കഴിയുന്നവര്‍ക്കുളള മാനസിക പിന്തുണയും ദിശ ഉറപ്പുവരുത്തുന്നു.
(പി.ആര്‍.പി. 260/2020)
- Log in to post comments