മാസ്‌ക്കുകൾ വിതരണം ചെയ്തു
കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്തിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിയവർക്കും പഞ്ചായത്ത് ജീവനക്കാർക്കും ഓട്ടോ തൊഴിലാളികൾക്കും സൗജന്യമായി മാസ്‌കുകൾ വിതരണം ചെയ്തു. പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.ജയജിന് മാസ്‌കുകൾ കൈമാറി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എൻ. ജ്യോതിലാൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ഇർഷാദ് കെ.ചേറ്റുവ അധ്യക്ഷത വഹിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രകാശ് ജേക്കബ്ബ് സംസാരിച്ചു. കൊറോണയുടെ പശ്ചാത്തലത്തിൽ മാസ്‌കുകളുടെ ക്ഷാമം കണക്കിലെടുത്ത് കമ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ ഷെമീറയും സുഹൃത്തുക്കളും ചേർന്ന് മാസ്‌കുകൾ നിർമ്മിച്ച് സൗജന്യ വിതരണം നടത്താൻ തീരുമാനിക്കുകയായിരുന്നു. കഴുകി വീണ്ടും ഉപയോഗിക്കാവുന്ന രീതിയിലുള്ള നിലവാരമുള്ള തുണികൊണ്ടാണ് മാസ്‌കുകൾ നിർമ്മിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ സമീപവാസികളായ സ്ത്രീകളെ ഉൾപ്പെടുത്തി ആവശ്യക്കാർക്ക് നിർമ്മാണ ഉപകരണങ്ങളുലെ വില മാത്രം ഈടാക്കി പത്ത് രൂപയിൽ താഴെ വിലക്ക് മാസ്‌ക്കുകൾ നൽകുമെന്ന് ഇവർ പറഞ്ഞു.
- Log in to post comments