കോർ കമ്മിറ്റി രുപീകരിച്ചു
തിരുവില്വാമല പഞ്ചായത്തിൽ കോവിഡ് 19 വൈറസിന്റെ വ്യാപനം തടയുന്നതിനും മുൻകരുതൽ എടുക്കുന്നതിന്റെയും ഭാഗമായി കോർ കമ്മിറ്റി രൂപീകരിച്ചു. യു ആർ പ്രദീപ് എംഎൽഎ ആറുപേർ അടങ്ങിയ കോർ കമ്മിറ്റിയിൽ പഞ്ചായത്ത് പ്രസിഡന്റ് എം ആർ മണി, മെഡിക്കൽ ഓഫീസർ നിഷ ശശികുമാർ, പഴയന്നൂർ പോലീസ് പി ആർ ഒ നസീർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അനുഫയാസ്, തിരുവില്വാമല പഞ്ചായത്ത് സെക്രട്ടറി ആൽഫ്രഡ് സോജൻ എന്നിവരാണ് അംഗങ്ങൾ.
കോർകമ്മിറ്റിയിൽ നിർദ്ദേശിച്ച കാര്യങ്ങൾ:
ഐസൊലേഷനിൽ സഹകരിക്കാത്തവരുടെ വിവരങ്ങൾ പൊലീസിന് കൈമാറുക.
ബ്രേക്ക് ദി ചെയിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെ നേത്ര്യത്വത്തിൽ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന, ബോധവൽക്കരണം എന്നിവ നടത്തുക.
ഇതര സംസ്ഥാന തൊഴിലാളികളുടെ തൊഴിലിടങ്ങൾ പരിശോധിക്കുക.
കുടുംബശ്രീ ഉൾപ്പെടെയുള്ള എല്ലാ മീറ്റിംഗുകൾക്കും നിയന്ത്രണം ഏർപ്പെടുത്തുക.
ബോധവത്ക്കരണ നോട്ടീസ് വിതരണം ചെയ്യുക.
രണ്ടാം ഘട്ട മൈക്ക് പ്രചരണം നടത്തുക.
മെഡിക്കൽ സ്റ്റാറുകൾക്കും സ്വകാര്യ ക്ലിനിക്കുകൾക്കും പ്രത്യേക നിർദ്ദേശം നൽകുക
പഞ്ചായത്ത് പ്രതിനിധികൾ, ഉദ്യോഗസ്ഥർ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
- Log in to post comments