കൈ കഴുകാൻ സംവിധാനം ഏർപ്പെടുത്തണം
പരീക്ഷ നടക്കുന്ന സമയമായതിനാൽ ജില്ലയിലെ സ്‌കൂളുകളിലും കോളജുകളിലും പരീക്ഷാർഥികൾക്ക് കൈകൾ കഴുകി അണുവിമുക്തമാക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്താൻ ബന്ധപ്പെട്ടവർക്ക് ജില്ലാ കളക്ടർ നിർദേശം നൽകി. കോവിഡ് 19 രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന വിദ്യാർഥികൾക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുഖേന പരിശോധന നടത്തുന്നതിനും അവർക്ക് പരീക്ഷ എഴുതാൻ പ്രത്യേക ഹാൾ സജ്ജീകരിക്കുന്നതിനും നടപടി സ്വീകരിക്കണം. പരീക്ഷാർഥികൾക്ക് ഒരു തരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാവാതെ പ്രത്യേകം സൂക്ഷിക്കണമെന്നും നിർദേശിച്ചു.
അതുപോലെ, എല്ലാ സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും കോവിഡ് 19 രോഗബാധ തടയുന്നതിന് കൈകൾ അണുവിമുക്തമാക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്താൻ കളക്ടർ നിർദേശിച്ചു.
കൂടാതെ, ഹോട്ടലുകളിലും റെസ്റ്റോറൻറുകളിലും ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും കൈകൾ അണുവിമുക്തമാക്കുന്നതിന് ഹാൻഡ് വാഷ്, സാനിറ്റൈസർ എന്നിവ ലഭ്യമാക്കാനും നിർദേശം നൽകി.
- Log in to post comments