Post Category
ലീഗല്‍ മെട്രോളജി പരിശോധന നടത്തി
കോവിഡ് 19 രോഗ ബാധയുടെ പശ്ചാത്തലത്തില്‍ മുഖാവരണങ്ങള്‍ക്കും അണുനാശിനികള്‍ക്കും അമിത വില ഈടാക്കുന്നത് തടയാന്‍ ലീഗല്‍ മെട്രോളജി വകുപ്പ് ജില്ലയില്‍ വ്യാപക പരിശോധന നടത്തി. ക്രമക്കേടുകള്‍ കണ്ടെത്തിയ നാല് വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് കണ്‍ട്രോളര്‍ രാജേഷ് സാം അറിയിച്ചു. ക്രമക്കേടുകള്‍ കണ്ടാല്‍ പൊതുജനങ്ങള്‍ക്ക് വകുപ്പുമായി ബന്ധപ്പെടാം. ഫോണ്‍ 04936 203370
date
- Log in to post comments