Post Category
ബ്രേക്ക് ദി ചെയിന്‍ മൂന്നിടങ്ങളില്‍ ബൂത്തുകള്‍
ബ്രേക്ക് ദി ചെയിന്‍ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ മൂന്നു കേന്ദ്രങ്ങളില്‍ കൊറോണ-കുരങ്ങുപനി- പക്ഷിപ്പനി ബോധവല്‍ക്കരണ ബൂത്തുകള്‍ സജ്ജമാക്കി. സ്വച്ഛ് ഭാരത് അഭിയാന്‍, ആരോഗ്യകേരളം വയനാട്, ജില്ലാ ദുരന്തനിവാരണ അതോറിറ്റി, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി വയനാട് എന്നിവയുടെ സഹകരണത്തോടെ ചൈല്‍ഡ്‌ലൈന്‍ വയനാട് കേന്ദ്രമാണ് സുല്‍ത്താന്‍ ബത്തേരി, പനമരം, കല്‍പ്പറ്റ എന്നിവിടങ്ങളില്‍ ബൂത്തുകള്‍ ഒരുക്കിയത്. സൗജന്യമായി ടൗവ്വല്‍ വിതരണവും ശാസ്ത്രീയ കൈകഴുകല്‍ ഡെമോണ്‍സ്‌ട്രേഷനും ഇവിടെ നിന്നും നല്‍കുന്നുണ്ട്. സുല്‍ത്താന്‍ ബത്തേരിയിലെ ബോധവല്‍ക്കരണ ബൂത്തില്‍ നഗരസഭാ ചെയര്‍മാന്‍ ടി.എല്‍ സാബു സന്ദര്‍ശനം നടത്തി. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ കെ.രാജേഷ്, കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സനിതാ ജഗദീഷ് എന്നിവര്‍ കല്‍പ്പറ്റയിലെ ബൂത്തിലെത്തി.
date
- Log in to post comments