Post Category
കോവിഡ് 19- ജില്ലാകലക്ടറുടെ പ്രത്യേക അറിയിപ്പ്
മലപ്പുറത്ത് അരീക്കോട്, വാണിയമ്പലം സ്വദേശിനികള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ മാര്‍ച്ച് ഒന്‍പതിന് എയര്‍ ഇന്ത്യയുടെ 960 വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയവരും മാര്‍ച്ച് 12ന് എയര്‍ ഇന്ത്യയുടെ 964 വിമാനത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയവരും രോഗികളുമായി നേരിട്ട് സമ്പര്‍ക്ക പുലര്‍ത്തിയവരും ഒരു കാരണവശാലും നേരിട്ട് ആശുപത്രിയില്‍ പോകരുതെന്ന് ജില്ലാകലക്ടര്‍ കര്‍ശനമായി നിര്‍ദേശിച്ചു. അവര്‍ കണ്‍ട്രോള്‍ സെല്‍ നമ്പറുകളായ 0483-2737858, 0483-2737857, 0483-2733251, 0483-2733252, 0483- 2733253 എന്നിവയുമായി ഉടന്‍ ബന്ധപ്പെടണമെന്നും കലക്ടര്‍ അറിയിച്ചു.
date
- Log in to post comments