Skip to main content

കോവിഡ് 19: വെള്ളാങ്ങല്ലൂരിൽ ട്യൂഷൻ സെന്ററുകൾ അടപ്പിച്ചു

കോവിഡ് വൈറസ് പടരുന്ന സാഹചര്യത്തിൽ സർക്കാർ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി വെള്ളാങ്ങല്ലൂർ, കോണത്ത് കുന്ന്, കരൂപടന്ന, പള്ളിനട എന്നിവിടങ്ങളിൽ നടത്തിവന്ന ട്യൂഷൻ സെൻററുകൾ ആരോഗ്യ വിഭാഗം അടപ്പിച്ചു. പ്രദേശത്ത് ഇത്തരം ട്യൂഷൻ സെൻററുകൾ നടത്തുന്നതിനെക്കുറിച്ച് ആരോഗ്യ വകുപ്പിന് പരാതികൾ ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് നടപടി. വെള്ളാങ്ങല്ലൂർ പരിധിയിലെ കൂട്ടം കൂടിയുള്ള ഇലക്ഷൻ ഹിയറിങ്ങ് ഒഴിവാക്കണമെന്നും ആരോഗ്യ വകുപ്പ് നിർദേശം നൽകി. വള്ളിവട്ടം, ബ്രാലം, വെള്ളാങ്ങല്ലൂർ, കരൂപ്പടന്ന എന്നീ സ്ഥലങ്ങളിൽ വിദേശത്തു നിന്നെത്തിയ 14 പേർ പുറത്തിറങ്ങി നടത്തുന്നതായി ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് കർശനമായ നിരീക്ഷണത്തിലും നിർദ്ദേശം നൽകിയിട്ടുണ്ട്. മേഖലയിൽ 157 പേർ നിരീക്ഷണത്തിലാണ്. റൂറൽ ഹെൽത്ത് ഓഫീസർ വി ജെ ബെന്നി, ഹെൽത്ത് ഇൻസ്‌പെക്ടർ എ എ അനിൽകുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ എസ് ശരത് കുമാർ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.

date