Post Category
കോവിഡ് 19: പ്രതിരോധ ക്യാമ്പയിനും ബോധവത്കരണവും സംഘടിപ്പിച്ചു
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കടവല്ലൂർ ഗ്രാമപഞ്ചായത്തും പി.എച്ച്.സി പെരുമ്പിലാവും ചേർന്ന് കോവിഡ് 19 പ്രതിരോധ ക്യാമ്പയിനും ബോധവത്കരണവും സംഘടിപ്പിച്ചു.
കടവല്ലൂർ പഞ്ചായത്ത് വിവിധ വാർഡുകളിലെ ആശാ വർക്കർമാർ, അങ്കണവാടി ടീച്ചർമാർ, ജനപ്രതിനിധികൾ എന്നിവരെ ഉൾക്കൊള്ളിച്ച് നടന്ന ബ്രേക്ക് ദ ചെയിൻ ക്യാമ്പയിനിലും ബോധവത്കരണത്തിലും കടവല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് യു.പി. ശോഭന, കടവല്ലൂർ ഹെൽത്ത് ഇൻസ്പെക്ടർ ഉണ്ണി കൃഷ്ണൻ, വാർഡ് മെമ്പർമാരായ ഷീലകുമാരി,മേരി ജിജി, രാജേഷ് വാർഡുകളിലെ ആശാ വർക്കർമാർ അംഗൻവാടി ടീച്ചർമാർ, യുവജന സംഘടനാ ഭാരവാഹികൾ, കുടുംബശ്രീ സി.ഡി.എസ്സ് അംഗങ്ങൾ,വിവിധ ക്ലബ് ഭാരവാഹികൾ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
കോവിഡ് 19 പ്രചരണ പോസ്റ്ററുകളും വിതരണം ചെയ്തു. വാർഡ് തല പ്രതിരോധ, ബോധവത്ക്കരണ കമ്മറ്റിയും രൂപികരിച്ചു.
date
- Log in to post comments