Post Category
മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ സിറ്റിംഗ് മാറ്റിവച്ചു
മാര്‍ച്ച് 24-ന് രാവിലെ പത്തുമണിക്ക് തിരുവനന്തപുരം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സിറ്റിങ്ങ്/അദാലത്ത് മാറ്റിവച്ചതായി മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ സെക്രട്ടറി അറിയിച്ചു. സിറ്റിങ്ങിന് അറിയിപ്പുകിട്ടിയ സഹകരണ വകുപ്പ്, സഹകരണ ബാങ്ക്/സംഘം, സര്‍ക്കാര്‍ ധനകാര്യ സ്ഥാപനങ്ങള്‍, നാഷണലൈസ്ഡ്/ഷെഡ്യൂള്‍ഡ് ബാങ്ക് ഉദ്യോഗസ്ഥര്‍, അപേക്ഷകര്‍ എന്നിവര്‍ അന്നേ ദിവസം സിറ്റിംഗിനായി എത്തേണ്ടതില്ല. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
(പി.ആര്‍.പി. 274/2020)
date
- Log in to post comments