കോവിഡ്-19; പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത്
കോവിഡ്-19 നെ തുരത്താന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത്. പഞ്ചായത്ത് അധികൃതരും ആരോഗ്യ പ്രവര്‍ത്തകരും ചേര്‍ന്ന് ദിവസവും രാവിലെ ഒന്‍പത് മണിക്ക് യോഗം ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നുണ്ടെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യശോദ തെങ്ങിട പറഞ്ഞു. ഓരോ ദിവസവും ചെയ്യേണ്ട കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. ലഘുലേഖ വിതരണവും വാട്സ്ആപ് വഴിയുള്ള മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങളും കൃത്യമായി നടക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് മാനസിക പിന്തുണയും ബോധവല്‍ക്കരണവും നല്‍കുന്നതിനായി ഗൃഹസന്ദര്‍ശനം ആരംഭിച്ചിട്ടുണ്ട്. ജനകീയ പങ്കാളിത്തത്തോടെ പഞ്ചായത്തിലെ വിവിധ ഇടങ്ങളില്‍ കൈകള്‍ ശുചീകരിക്കാനുള്ള സംവിധാനവും സ്ഥാപിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ച മുഴുവന്‍ നിര്‍ദ്ദേശങ്ങളും പഞ്ചായത്തില്‍ നടപ്പിലാക്കി വരികയാണ്.
- Log in to post comments