Post Category
ചെക്യാടില്‍ ആരോഗ്യ ജാഗ്രത പ്രവര്‍ത്തനം ഊര്‍ജിതം
ചെക്യാട് ഗ്രാമപഞ്ചായത്തില്‍ ആരോഗ്യ ജാഗ്രത പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുന്നു. ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ എസ് ബി ഐ ചെക്യാട് ശാഖ യുടെ സഹകരണത്തോടെ പാറക്കടവ് ടൗണില്‍ ബ്രയ്ക്ക് ദ ചെയ്ന്‍ ക്യാംപെയ്നിന്റെ ഭാഗമായി കൈകഴുകല്‍ സൗകര്യം ഏര്‍പ്പെടുത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തൊടുവയില്‍ മഹമ്മൂദ് ഉദ്ഘാടനം ചെയ്തു. പാറക്കടവ് കോ-ഓപ്പറേറ്റീവ് അര്‍ബന്‍ സൊസൈറ്റി പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടില്‍ ആധുനിക സൗകര്യത്തോടു കൂടിയുള്ള കൈ കഴുകല്‍ സൗകര്യം ഏര്‍പ്പെടുത്തി. ചെക്യാട് ഭാഗങ്ങളില്‍ വീടുകളില്‍ ഐസോലേഷനില്‍ കഴിയുന്ന 172 പേരെ വിവിധ സ്‌ക്വാഡില്‍ പ്രവര്‍ത്തിക്കുന്നവര്‍ ടെലിഫോണില്‍ ബന്ധപ്പെട്ട് ആരോഗ്യ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. പ്രാര്‍ഥനയ്ക്ക് എത്തുന്നവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ പ്രദേശത്തെ പള്ളിക്കമ്മിറ്റികളുടെ യോഗത്തില്‍ തീരുമാനമായി.
date
- Log in to post comments