Skip to main content

ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ താല്‍ക്കാലിക ഒഴിവ് 

 

 

 

 സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തില്‍ 26500- 56700 രൂപ ശമ്പള നിരക്കില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ -മെക്കാനിക് അഗ്രികള്‍ച്ചര്‍ മെഷിനറി ന്റെ ഓപ്പണ്‍ പ്രയോറിറ്റി വിഭാഗത്തിന്  സംവരണം ചെയ്ത താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത : ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി സര്‍ട്ടിഫിക്കറ്റ് നേടിയ ശേഷം ട്രേഡില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം/ എന്‍.എ.സി സര്‍ട്ടിഫിക്കറ്റ് നേടിയ ശേഷം ഒരു വര്‍ഷത്തെ പരിചയമുള്ള ഉചിതമായ ട്രേഡില്‍ ദേശീയ അപ്രന്റീസ്ഷിപ്പ് സര്‍ട്ടിഫിക്കറ്റ്/  ഒരു സര്‍ക്കാര്‍ അല്ലെങ്കില്‍ സര്‍ക്കാര്‍ അംഗീകൃത പോളിടെക്നികില്‍ നിന്നുള്ള  എഞ്ചിനീയറിംഗ് ഡിപ്ലോമ.   പട്ടികജാതി/പട്ടികവര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ പരിചയം ബാധകമല്ല. പ്രായം : 2019 ജനുവരി ഒന്നിന് 19 നും  44 നുമിടയില്‍.  നിയമാനുസൃത വയസ്സിളവ് ബാധകമാണ്.  ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഏപ്രില്‍ 10 നകം അതാത് എംപ്ളോയ്മെന്റ് എക്സ്ചേഞ്ചില്‍ ഹാജരാകണമെന്ന് ജില്ലാ എംപ്ളോയ്മെന്റ് ഓഫീസര്‍  അറിയിച്ചു.

date