Skip to main content

മണ്ണെണ്ണ പെർമിറ്റ്: പരിശോധന മാറ്റിവച്ചു

പരമ്പരാഗത മത്സ്യബന്ധനയാനങ്ങൾക്ക് മണ്ണെണ്ണ പെർമിറ്റ് നൽകുന്നതിനായി ഫിഷറീസ്, സിവിൽ സപ്ലൈസ് വകുപ്പുകളിലെയും മത്സ്യഫെഡിലെയും ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഏപ്രിൽ 19ന് നടത്താനിരുന്ന ഏകദിന മണ്ണെണ്ണ പെർമിറ്റ് വെരിഫിക്കേഷൻ മെയ് മാസത്തേക്ക് മാറ്റി.  പുതുക്കിയ തിയതി പിന്നീട് അറിയിക്കും.  പെർമിറ്റ് വെരിഫിക്കേഷന് ലൈസൻസ് നിർബന്ധമാക്കിയിട്ടുള്ളതിനാൽ ലൈസൻസ് പുതുക്കുന്ന നടപടിക്രമം ഏപ്രിൽ 30 വരെ നിയന്ത്രിത രീതിയിൽ തുടരുമെന്നും ഫിഷറീസ് ഡയറക്ടർ അറിയിച്ചു.
പി.എൻ.എക്സ്.1132/2020

date