Skip to main content

കുട്ടികൾക്കുള്ള പോഷകാഹാരം വീട്ടിലെത്തിച്ച് മാതൃകയായി അങ്കണവാടി ജീവനക്കാർ

കോവിഡ് 19 രോഗവ്യാപന സാഹചര്യത്തിൽ അങ്കണവാടികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മാർച്ച് 31 വരെ സർക്കാർ അവധി നൽകി. കുട്ടികൾ അങ്കണവാടികളിൽ എത്തിയില്ലെങ്കിലും അവർക്ക് വേണ്ട പോഷകാഹാരങ്ങളും ഭക്ഷണ പദാർഥങ്ങളും വീടുകളിൽ എത്തിക്കണമെന്ന നിർദ്ദേശത്തെതുടർന്ന് വനിത ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിലാണ് അങ്കണവാടിയിലെ കുട്ടികൾക്കുള്ള ഭക്ഷണം അവരുടെ വീടുകളിലേക്ക് എത്തിച്ചു നൽകിത്തുടങ്ങിയത്.അങ്കണവാടി ടീച്ചർമാരും ഹെൽപ്പർമാരും ഏറെ ആവേശത്തോടെയാണ് ഇത് നിർവ്വഹിച്ചുവരുന്നത്.
ഓരോ കുട്ടിക്കും ആവശ്യമായ ഭക്ഷണ പദാർഥങ്ങൾ നിശ്ചിത അളവിൽ അവരുടെ വീടുകളിൽ എത്തിച്ച് കൊടുക്കുകയാണ് ഇവർ. ചെറുപയർ, ഗോതമ്പ്, കപ്പലണ്ടി, ശർക്കര, അവിൽ, അമൃതപ്പൊടി, അരി തുടങ്ങിയവയാണ് വീടുകളിൽ എത്തിക്കുന്നത്. മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് അമൃതപൊടിയും ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കുള്ള പോഷകാഹാരങ്ങളും അങ്കണവാടിയിൽ നിന്ന് വീടുകളിലേക്ക് എത്തിച്ച് നൽകുന്നുണ്ട്. സ്‌കൂളുകൾക്ക് അവധി നൽകിയ സഹചര്യത്തിൽ ഉച്ചഭക്ഷണത്തിനായി സ്‌കൂളുകൾക്ക് നൽകിയ അരിയും വിദ്യാർത്ഥികൾക്ക് നൽകാനും തിരുമാനിച്ചിട്ടുണ്ട്.

date