Skip to main content

ബോധവൽക്കരണം നടത്തി

കുത്താമ്പുള്ളി പ്രാഥമികാരോഗ്യ കേന്ദ്രവും തിരുവില്വാമല ഗ്രാമപഞ്ചായത്തും പ്രൈവറ്റ് ബസ് ഓണേഴ്സ് ഓർഗനൈസേഷനും മോട്ടോർ വാഹന വകുപ്പും സംയുക്തമായി തിരുവില്വാമല പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ബോധവൽക്കരണ പരിപാടി നടത്തി. കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് ബോധവൽക്കരണം നടത്തിയത്. ബസ് ജീവനക്കാരും ബസ് യാത്രക്കാരും പാലിക്കേണ്ട മുൻകരുതലുകൾ ഹെൽത്ത് ഇൻസ്പെക്ടർ അനു ഫയസ് വിശദീകരിച്ചു. നിർദ്ദേശങ്ങൾ അടങ്ങിയ സ്റ്റിക്കർ ബസിൽ പതിച്ചു. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ അരുൺ സുധീഷ്, പ്രൈവറ്റ് ബസ് ഓണേഴ്സ് ഓർഗനൈസേഷൻ ഭാരവാഹികളായ രാജീവ,് സുനിൽ, റഹ്മാൻ എന്നിവരും സംസാരിച്ചു.

date