Skip to main content

ഹസ്തകല സഹയോഗ് ക്യാമ്പ് 20ന്     

കേന്ദ്ര ടെക്‌സ്‌റ്റൈല്‍സ് മന്ത്രാലയത്തിന് കീഴിലെ കണ്ണൂര്‍ വീവേഴ്‌സ് സര്‍വീസ് സെന്റര്‍ കൈത്തറി നെയ്ത്തുകാര്‍ക്കായി സംഘടിപ്പിക്കുന്ന ഹസ്തകല സഹയോഗ് ക്യാമ്പ് ഫെബ്രുവരി 20ന് രാവിലെ പത്തിന് കല്ല്യാശ്ശേരി വീവേഴ്‌സ് ഇന്‍ഡസ്ട്രിയല്‍ കോ ഓപറേറ്റീവ് സൊസൈറ്റിയില്‍ പി. കരുണാകരന്‍ എം.പി ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലി അധ്യക്ഷത വഹിക്കും. നെയ്ത്തുകാരില്‍നിന്ന് മുദ്രാ വായ്പക്കുള്ള അപേക്ഷ ക്യാമ്പില്‍ സ്വീകരിക്കും. എന്‍.എച്ച്.ഡി.സിയുടെ യാണ്‍ പാസ്ബുക്ക് സ്‌കീം, ഇന്ത്യ ഹാന്‍ഡ്‌ലൂം ബ്രാന്‍ഡ്, നെയ്ത്തുകാര്‍ക്കുള്ള ക്ഷേമ പദ്ധതികള്‍ എന്നിവയെക്കുറിച്ചുള്ള ബോധവത്കരണവും നടത്തുമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ (വീവീംഗ്) അറിയിച്ചു. 22ന് വടകരയിലും ഹസ്തകല സഹയോഗ് ക്യാമ്പ് നടക്കും.
 

date