Post Category
കെ. പ്രഭാകരന്റെ നിര്യാണം: മന്ത്രി എ.കെ. ബാലൻ അനുശോചിച്ചു
പ്രശസ്ത ചിത്രകാരൻ കെ. പ്രഭാകരന്റെ നിര്യാണത്തിൽ സാംസ്കാരിക, പട്ടികജാതി - പട്ടികവർഗ, പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി എ.കെ. ബാലൻ അഗാധ ദുഃഖം രേഖപ്പെടുത്തി. ചിത്രകലയ്ക്ക് പുതിയ ഭാഷ്യം നൽകാൻ ശ്രമിച്ച കലാകാരനായിരുന്നു അദ്ദേഹമെന്ന് അനുശോചന കുറിപ്പിൽ മന്ത്രി അനുസ്മരിച്ചു.
സമൂഹത്തിലെ യാഥാർഥ്യങ്ങളും ജീവിതത്തിന്റെ സൂക്ഷ്മാംശങ്ങളും വ്യത്യസ്തമായ നിറപ്പകർച്ചയോടെ അദ്ദേഹം കാൻവാസിലാക്കി. കഴിഞ്ഞ 15 വർഷത്തിലധികമായി ദേശാഭിമാനി വാരികയിൽ അദ്ദേഹം ഇലസ്ട്രേഷൻ നടത്തുന്നു. വളരെ വ്യത്യസ്തമായ രചനാരീതിയാണ് അദ്ദേഹത്തിന്റേത്. കുടുംബാംഗങ്ങളുടെയും കലാസ്വാദകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അനുശോചന കുറിപ്പിൽ മന്ത്രി പറഞ്ഞു.
പി.എൻ.എക്സ്.1201/2020
date
- Log in to post comments