ലൈബ്രറികള്‍ക്കുളള ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു
രാജാ റാംമോഹന് റോയ് ലൈബ്രറി ഫൗണ്ടേഷന്റെ സ്റ്റേറ്റ് ലൈബ്രറി പ്ലാനിംഗ് കമ്മിറ്റി തീരുമാനപ്രകാരം 2017 -18 വര്‍ഷത്തെ വിവിധ സ്കീമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാച്ചിംഗ് സ്കീമില്‍ ലൈബ്രറികളുടെ കെട്ടിട നിര്‍മ്മാണം, സെമിനാറുകള്‍, കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും, പുസ്തക സംരക്ഷണത്തിനുളള ഉപകരണങ്ങള്‍ എന്നിവയ്ക്കും നോണ്‍ മാച്ചിംഗ് സ്കീമില്‍ കെട്ടിട നവീകരണം, ഫര്‍ണിച്ചറുകള്‍, പുസ്തകങ്ങള്‍, കുട്ടികള്‍ക്കും വനിതകള്‍ക്കും മുതിര്‍ന്ന പൗരന്മാര്ക്കുമുളള പ്രത്യേക വിഭാഗങ്ങളുടെ രൂപീകരണം, ജൂബിലി ആഘോഷങ്ങള്‍ തുടങ്ങിയവയ്ക്കും ലൈബ്രറികള്‍ക്ക് അപേക്ഷിക്കാം.
ഫോറം, വിശദവിവരങ്ങള്‍ എന്നിവ ഫൗണ്ടേഷന്റെ വെബ്സൈറ്റായ www.rrrlf.gov.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യണം. അപേക്ഷാ ഫോറവും അനുബന്ധ രേഖകളും രണ്ട് സെറ്റ് (ഒറിജിനലും പകര്‍പ്പും) വീതം ലൈബ്രറികള്‍ അതത് ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഓഫീസുകളില്‍ ഫെബ്രുവരി 28ന് മുമ്പ് എത്തിക്കണം.
പി.എന്‍.എക്സ്.540/18
- Log in to post comments