Post Category
കമ്മ്യൂണിറ്റി കിച്ചൺ ഒരുക്കി കടങ്ങോട് പഞ്ചായത്ത്
കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി കടങ്ങോട് പഞ്ചായത്ത് പരിധിക്കുള്ളിലുള്ള അർഹരായവരെ കണ്ടെത്തി അവർക്ക് ഭക്ഷണം സൗജന്യമായി എത്തിച്ചു നൽകുന്നതിന് കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തനം ആരംഭിച്ചു.
പാചകക്കാരനും സന്നദ്ധ പ്രവർത്തകനുമായ മധു എച്ചാലാണ് പാചകം ചെയ്യുന്നത്.
പഞ്ചായത്തിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് രമണി രാജൻ, വൈസ് പ്രസിഡന്റ് സുഗിജ സുമേഷ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജലീൽ ആദൂർ, അഡ്വ: കെ.എം.നൗഷാദ്, മെമ്പർമാരായ കെ.കെ.മണി, പി.വി.പ്രസാദ്, കാഞ്ചന മോഹൻ, സന്ധ്യാ ബാലകൃഷ്ണൻ, സെക്രട്ടറി എം.ജയൻ, യൂത്ത് കോർഡിനേറ്റർ അനുഷ്.സി. മോഹൻ തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments