Post Category
ഇതര സംസ്ഥാനക്കാർക്ക് ആരോഗ്യ വകുപ്പിന്റെ ബോധവത്കരണം
കോവിഡ് 19 രോഗ ഭീഷണിയുടെ പശ്ചാത്തലത്തിൽ വലപ്പാട് സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെയും ജനമൈത്രി പോലീസിന്റെയും സംയുക്താഭിമുഖ്യത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങളിൽ പരിശോധന നടത്തി. ആരോഗ്യ സുരക്ഷ, ഭക്ഷണലഭ്യത, രോഗബാധയെക്കുറിച്ച് ബോധവത്കരണം എന്നിവ ലക്ഷ്യമിട്ടാണ് പരിശോധന നടത്തിയത്.
ബോധവത്കരണത്തിന് ഹെൽത്ത് ഇൻസ്പെക്ടർ വി.എസ്.രമേഷ് നേതൃത്വം നൽകി. ജനമൈത്രി സിവിൽ പോലീസ് ഓഫീസർമാരായ രാജേഷ്, ലെനിൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എ.ഐ.മുഹമ്മദ് മുജീബ്, സി.എസ്.നിഷൻ, ഗ്രീഷ്മ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ടി.എസ്.സനീഷ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
date
- Log in to post comments