Skip to main content

വനിതകള്‍ക്കായി സെല്‍ഫി വീഡിയോ ആന്‍ഡ് ഫോട്ടോഗ്രാഫി മത്സരം

കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ 'സ്ത്രീ മനസ് 2017' എന്ന പേരില്‍ സെല്‍ഫി വീഡിയോ മത്സരവും 'കുടുംബശ്രീ ഒരു നേര്‍ചിത്രം' എന്ന പേരില്‍ ഫോട്ടോഗ്രാഫി മത്സരവും സംഘടിപ്പിക്കുന്നു. നവമാധ്യമങ്ങളുടെ സാധ്യതകളെ പ്രയോജനപ്പെടുത്തിക്കൊണ്ട് സ്ത്രീകളുടെ സര്‍ഗാത്മകത വളര്‍ത്തുന്നതിനും മാനസികാരോഗ്യവും സര്‍ഗവാസനയും മെച്ചപ്പെടുത്തുന്നതിനും സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമാക്കിയുമുള്ള സെല്‍ഫി വീഡിയോ മത്സരത്തിന്റെ വിഷയം 'സ്വന്തം ജീവിതത്തില്‍ ഉണ്ടായ ഒരു പ്രതികൂല സാഹചര്യത്തില്‍ സ്ത്രീ എങ്ങനെ തരണം ചെയ്തു' എന്നതാണ്.

ഫോട്ടോഗ്രാഫി മത്സരത്തിന്റെ വിഷയം 'ഈ നാള്‍വഴിയില്‍ കുടുംബശ്രീയുടെ മുഖമുദ്രയായി തീര്‍ന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ പ്രതിപാദിക്കുന്ന വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയ ചിത്രം' എന്നതാണ്.

താത്പര്യമുള്ളവര്‍ക്ക് ഇന്ന് (എട്ട്) മുതല്‍ 15 വരെ രജിസ്റ്റര്‍ ചെയ്യാം. മത്സരാര്‍ഥികള്‍ സെല്‍ഫി വീഡിയോ പ്ലെയിന്‍ സി.ഡിയില്‍ കോപ്പി ചെയ്തതും ഫോട്ടോഗ്രാഫി മത്സരത്തിനായി തയാറാക്കിയ ചിത്രവും 23ന് മുമ്പ് കുടുംബശ്രീ ജില്ലാ മിഷനില്‍ എത്തിക്കണം. പ്രായപരിധിയില്ല. തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും മികച്ച വീഡിയോയ്ക്ക് ജില്ലാതലത്തില്‍ ഒന്നാം സമ്മാനമായി 5000 രൂപയും മറ്റ് അനവധി സമ്മാനങ്ങളും ലഭിക്കും. ഫോട്ടോഗ്രാഫി മത്സരത്തിന് സംസ്ഥാനതലത്തില്‍ 20000 രൂപ ക്യാഷ് അവാര്‍ഡ് ലഭിക്കും.

മികച്ച രണ്ടാമത്തെ ചിത്രത്തിന് 10000 രൂപയും മൂന്നാമത്തെ ചിത്രത്തിന് 5000 രൂപയുമാണ് സമ്മാനം. 10 പേര്‍ക്ക് 1000 രൂപ വീതം പ്രോത്സാഹന സമ്മാനമായും ജൂറി നിര്‍ദേശിക്കുന്ന 50 പേര്‍ക്ക് ഒരു വര്‍ഷത്തേക്ക് 'കേരളത്തിന്റെ കുടുംബശ്രീ' മാസിക സൗജന്യമായും നല്‍കും. കൂടുതല്‍ വിവരത്തിന് 8547715254, 833007934 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.              

(പിഎന്‍പി 2988/17)

date