പ്രതിരോധമരുന്ന് : ലഘുപുസ്തകം പ്രകാശനം ചെയ്തു
കൊച്ചി: പ്രതിരോധമരുന്നുകളെക്കുറിച്ചുള്ള ബോധവത്കരണത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പ്രസിദ്ധീകരിച്ച ലഘു പുസ്തകം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എന്‍ കെ കുട്ടപ്പന്‍ അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എസ് ശ്രീദേവിക്ക് നല്കി പ്രകാശനം ചെയ്തു.
കുത്തിവെയ്പ് അടക്കമുള്ള പ്രതിരോധമരുന്നുകളെക്കുറിച്ച് ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് മുന്‍ സംസ്ഥാന പ്രസിഡണ്ട് ഡോ പി എന്‍ എന്‍ പിഷാരടി എഴുതിയ വാക്‌സിന്‍: ശാസ്ത്രവും മിഥ്യയും എന്ന ലേഖനമാണ് ലഘുപുസ്തകത്തിലുള്ളത്. ആദ്യകാല പ്രതിരോധ ശ്രമങ്ങള്‍, വാക്‌സിനുകളുടെ നിര്‍മാണം, ചേരുവകള്‍, പ്രവര്‍ത്തനരീതി, പ്രസക്തി എന്നിവയ്ക്കുപുറമെ വാക്‌സിനുകളുമായി ബന്ധപ്പെട്ട വിവാദങ്ങളും ആരോപണങ്ങളും അവയുടെ നിജസ്ഥിതിയും ലേഖനം പരിശോധിക്കുന്നു.
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ നടന്ന പ്രകാശനച്ചടങ്ങില്‍ ആരോഗ്യകേരളം ജില്ലാ പ്രൊജക്ട് ഓഫീസര്‍ ഡോ മാത്യുസ് നുമ്പേലി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിജാസ് ജ്യുവല്‍, ജില്ലാ മലേറിയ ഓഫീസര്‍ വി.ജി. അശോക് കുമാര്‍, കെ വിജയകുമാര്‍, സി പി കൃഷ്ണന്‍, വി കെ സന്തോഷ് തുടങ്ങിയവര്‍ പങ്കെടുത്തു
- Log in to post comments