Skip to main content

നവീകരിച്ച ഓപ്പണ്‍ എയര്‍ ആഡിറ്റോറിയം ഉദ്ഘാടനവും നീലക്കുയില്‍  64-ാം വാര്‍ഷികാഘോഷവും നാളെ (ഫെബ്രുവരി 14)

 

സാംസ്‌കാരിക വകുപ്പിന്റെ കീഴിലുളള വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലെ ഓപ്പണ്‍ എയര്‍ ആഡിറ്റോറിയം നവീകരിച്ച് രാകേന്ദു എന്ന പേര് നല്‍കി രാഷ്ട്രത്തിന് സമര്‍പ്പിക്കുന്നു.  നവീകരിച്ച വേദിയുടെ ഉദ്ഘാടനം നാളെ (ഫെബ്രുവരി 14) വൈകുന്നേരം ആറിന് സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്‍ നിര്‍വഹിക്കും.  നവീകരിച്ച വേദിയിലെ ആദ്യ പരിപാടിയായി ഭാസ്‌കരന്‍ മാസ്റ്റര്‍ക്ക് ആദരവ് അര്‍പ്പിച്ച് സംസ്‌കൃതി സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി മലയാളത്തിലെ ക്ലാസിക്കല്‍ സിനിമയായ നീലക്കുയിലിന്റെ 64-ാം വാര്‍ഷികാഘോഷവും മലയാളത്തിന്റെ നീലക്കുയില്‍ എന്ന സംഗീത പരിപാടിയും സംഘടിപ്പിക്കും.  ഭാസ്‌കരന്‍ മാസ്റ്റര്‍ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിലാണ് സംഗീത നിശ അവതരിപ്പിക്കുന്നത്.

ഉദ്ഘാടന സമ്മേളനത്തില്‍ കെ. മുരളീധരന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.  മേയര്‍ വി.കെ. പ്രശാന്ത്, കൗണ്‍സിലര്‍ പാളയം രാജന്‍, മുന്‍ മേയര്‍ അഡ്വ. കെ. ചന്ദ്രിക, വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ വൈസ് ചെയര്‍മാന്‍ രതിന്ദ്രന്‍, സംസ്‌കൃതിഭവന്‍ സെക്രട്ടറി എം.ആര്‍.ജയഗീത എന്നിവര്‍ പങ്കെടുക്കും.  

പി.എന്‍.എക്‌സ്.544/18

date