Skip to main content

പാസുകള്‍ ഇനി ഓണ്‍ലൈനില്‍

കാക്കനാട്: ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ അടിയന്തര യാത്രകള്‍ക്കുള്ള പാസുകള്‍ ഇനി ഓണ്‍ലൈനില്‍ ലഭ്യമാവും. തഹസില്‍ദാര്‍മാര്‍ക്കാണ് പാസുകള്‍ നല്‍കാനുള്ള അധികാരമുള്ളത്. അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് പാസുകള്‍ക്ക് പുറമെ ഡി.എം.ഒയുടെയും ആര്‍.ടി.ഒയുടെയും സാക്ഷ്യപത്രവും നിര്‍ബന്ധമാണ്.
 പാസ് ആവശ്യമുള്ളവര്‍
http://covid19jagratha.kerala.nic.in എന്ന വിലാസത്തില്‍ ലോഗിന്‍ ചെയ്ത് പാസുകള്‍ക്ക് വേണ്ടി അപേക്ഷിക്കണം.  അപേക്ഷകള്‍ അതാത് താലൂക്ക് ഓഫീസുകളില്‍ പരിശോധനക്കായി എത്തുന്നതാണ്. തഹസില്‍ദാര്‍ അപേക്ഷ പരിശോധിച്ച ശേഷം യഥാക്രമം  പബ്ലിക് സര്‍വ്വീസ്, ഷോപ്പ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് പാസുകള്‍ അനുവദിക്കും. 
അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് യാത്ര ചെയ്യുന്ന ആള്‍ നിരീക്ഷണത്തില്‍ അല്ല എന്ന ഡി.എം.ഒ.യുടെ സാക്ഷ്യ പത്രം നിര്‍ബന്ധമാണ്. അനുവദിക്കപ്പെട്ട എല്ലാ പാസുകളും സബ് കളക്ടറും ജില്ല കളക്ടറും പരിശോധിക്കും.

date