Skip to main content

അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍

 

പൂക്കോട്ടുര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 2018 - 2021  വര്‍ഷങ്ങളിലേക്കുള്ള അക്കാദമിക് മാസ്റ്റര്‍ പ്ലാനിന്റെ ഔദ്യോഗിക പ്രകാശനം ടി. വി. ഇബ്രാഹിം എം എല്‍ എയുടെ സാന്നിധ്യത്തില്‍ ശ്രീ പി. ഉബൈദുള്ള എം എല്‍ എ നിര്‍വഹിച്ചു. അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ നിരവധി സവിശേഷതകളുള്ളതാണെന്നു  ചടങ്ങില്‍ സംസാരിച്ച പി ഉബൈദുള്ള എം എല്‍ എ സൂചിപ്പിച്ചു.
'ശ്രദ്ധ','മലയാളത്തിളക്കം'എന്നീ പരിപാടികളുടെ വിജയ പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന  പുല്‍പ്പാടന്‍ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സലീന, പൂക്കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  വി പി സുമയ്യ,  വൈസ് പ്രസിഡന്റ് മന്‍സൂര്‍ എന്ന കുഞ്ഞിപ്പു, പഞ്ചായത്ത് അംഗങ്ങള്‍, പിടിഎ പ്രസിഡന്റ് കെ.എം. അക്ബര്‍, സലിം കൊടക്കാടന്‍, ഇ.പി. ബാലകൃഷ്ണന്‍ മാസ്റ്റര്‍, പ്രിന്‍സിപ്പല്‍ വസുമതി, ഹെഡ് മിസ്ട്രസ് സുബൈദ, മുസ്തഫ, ഷാഫി  എന്നിവര്‍ പ്രസംഗിച്ചു.

 

date