Post Category
സൗജന്യ തൊഴില്‍ പരിശീലന കൗണ്‍സലിംഗ്
കുടുംബശ്രീ വഴി നടപ്പാക്കുന്ന ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യയോജന പദ്ധതിയിലൂടെ നടത്തുന്ന സൗജന്യ തൊഴില്‍ പരിശീലനത്തിനുള്ള കൗണ്‍സിലിംഗ് ഫെബ്രുവരി 15ന് രാവിലെ 10.30 ന് കുറുവ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ഓഫീസ് ഹാളില്‍ (പടപ്പറമ്പ്) നടത്തുന്നു. പരിശീലനത്തില്‍ ഗ്രാമീണ മേഖലയിലെ 18 നും 35 നും ഇടയില്‍ പ്രായമുള്ള ബി.പി.എല്‍, കുടുംബശ്രീ തൊഴിലുറപ്പ്, ആശ്രയ എന്നീ പദ്ധതികളില്‍ ഉള്‍പ്പെട്ട എസ്.സി, മൈനോറിറ്റി വിഭാഗത്തിലുള്ളവര്‍ക്ക് പങ്കെടുക്കാം. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ജോലിയില്‍ നിയമനം നല്‍കുന്നതാണ്. വിദ്യാഭ്യാസ യോഗ്യത: എസ്.എസ്.എല്‍.സി. ഫോണ്‍ 8078965390, 04832 733470.
date
- Log in to post comments