Skip to main content

കുഷ്ഠരോഗ നിര്‍മ്മാര്‍ജന പക്ഷാചരണം സമാപിച്ചു.

ആരോഗ്യവകുപ്പിന്റെ നേത്യത്വത്തില്‍ നടന്ന കുഷ്ഠരോഗ നിര്‍മ്മാര്‍ജന പക്ഷാചരണം സമാപിച്ചു. സമാപന സമ്മേളനം കരുളായി നെടുങ്കണ്ടം ട്രൈബല്‍ കോളനിയില്‍ നടന്നു. മുനിസിപ്പല്‍ ചെയര്‍പേഴ്‌സന്‍ പത്മിനി ഗോപിനാഥ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
കുഷ്ഠരോഗത്തെ കുറിച്ച് ജനങ്ങളില്‍ അവബോധം ഉണ്ടാക്കുക ചികില്‍സക്കായി ആരോഗ്യ കേന്ദ്രങ്ങളില്‍ സ്വയം എത്തുന്നതിന്ന് പ്രാപ്തരാക്കുക എന്നതിന്റെ അടിസ്ഥാനത്തിലാണ് ദേശീയ തലത്തില്‍ കുഷ്ഠരോഗ പക്ഷാചരണം ആചരിക്കുന്നത്. ശരീരത്തിലുണ്ടാകുന്ന നിറം മങ്ങിയ സ്പര്‍ശനശേഷി നഷ്ടപ്പെട്ട പാടുകളാണ് രോഗലക്ഷണം തുടക്കത്തിലെ കണ്ടെത്തി എം.ഡി.റ്റി ചികില്‍സ എടുത്താല്‍ അംഗവൈകല്യം വരാതെ രോഗം   സുഖപ്പെടുത്താം.
പരിപാടിയുടെ ഭാഗമായി നടന്ന ചര്‍മ്മ പരിശോധനയ്ക്ക് ഡോ.ഷൈലജ, ഡോ.അശ്വതി, ഡോ. രെന്‍ജിമ എന്നിവര്‍ രോഗികളെ പരിശോധിച്ച മരുന്ന് നല്‍കി. ക്യാമ്പില്‍ 112 പേര്‍ പങ്കെടുത്തു.
ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അദ്ധ്യക്ഷത വഹിച്ചു. ഡോ.മുഹമ്മദ് ഇസ്മയില്‍ മുഖ്യ പ്രഭാഷണം നടത്തി. ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ എം.പി. മണി, അസിസ്റ്റന്‍്, ലെപ്രസി ഓഫീസര്‍ അബ്ദുള്‍ ഹമീദ് വിഷയം അവതരിപ്പിച്ചു. കരുളായി ഗ്രാാമപഞ്ചായത്ത് പ്രസിഡണ്ട് വി. ഹസൈനാര്‍, വാര്‍ഡ് മെമ്പര്‍മാരായ ലിസി ജോസ് ഷീബ, ആയിഷ പി എച്ച്. എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. നോണ്‍ മെഡിക്കല്‍ സൂപ്പര്‍ വൈസര്‍ ശ്രീകുമാര്‍ സ്വാഗതവും നസ്ബുദീന്‍ നന്ദിയും പറഞ്ഞു.

date