Post Category
സൗജന്യ കാന്‍സര്‍ രോഗ നിര്‍ണയ ക്യാമ്പ്
കൊച്ചി: പറവൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ ഏഴിക്കര സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ സൗജന്യ കാന്‍സര്‍ രോഗ നിര്‍ണയ ക്യാമ്പ് നടത്തി. കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററില്‍ നിന്നുള്ള വിദഗ്ധരാണ് പരിശോധനാക്യാമ്പിന് നേതൃത്വം നല്‍കിയത്. ക്യാമ്പിന്റെ ഉദ്ഘാടനം പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് യേശുദാസ് പറപ്പിള്ളി നിര്‍വഹിച്ചു. ഏഴിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എ ചന്ദ്രിക അധ്യക്ഷയായിരുന്നു
ഏഴിക്കര സി എച്ച് സി മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ വിനോദ് പൗലോസ്, പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമാ ശിവശങ്കരന്‍, കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ ശാന്ത, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍, ആരോഗ്യവകുപ്പ് ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments