Skip to main content

മഞ്ഞുമ്മല്‍ കവല  ഫെയര്‍സ്‌റ്റേജ് നിര്‍ത്തലാക്കി

 

 

 

കൊച്ചി: കലൂര്‍  നോര്‍ത്ത് പറവൂര്‍, വൈറ്റില  നോര്‍ത്തുപറവൂര്‍ റൂട്ടുകളില്‍ ഉണ്ടായിരുന്ന മഞ്ഞുമ്മല്‍ കവല എന്ന ഫെയര്‍സ്‌റ്റേജ് നിര്‍ത്തലാക്കിയതായി ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍  എം പി അജിത്കുമാര്‍ അറിയിച്ചു. ഈ റൂട്ടുകളില്‍ ഉണ്ടായിരുന്ന ഫെയര്‍സ്‌റ്റേജ് അപാകത മൂലം മഞ്ഞുമ്മല്‍ കവല ഒഴിവാക്കി 2015 മെയ് 26ന് എറണാകുളം റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഉത്തരവിട്ടിരുന്നു. ഈ തീരുമാനത്തിനെതിരെ സ്വകാര്യ ബസ്സുടമകള്‍ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയതിരുന്നു. കോടതി ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ തീരുമാനം ശരിവച്ചു ജനുവരി 10-ന് ഉത്തരവിട്ടു. ഈ തീരുമാനം അനുസരിച്ച് കലൂര്‍ മുതല്‍ നോര്‍ത്ത് പറവൂര്‍ വരെയുള്ള ഫെയര്‍സ്‌റ്റേജുകള്‍ കലൂര്‍, ഇടപ്പള്ളി ഹൈസ്‌കൂള്‍, തൈക്കാവ്, വരാപ്പുഴ, തിരുമുപ്പം, നോര്‍ത്തുപറവൂര്‍ എന്നിങ്ങനെയാണ്. ഫെയര്‍ സ്റ്റ്‌റ്റേജുകള്‍ www. ernakulam.gov.in വെബ്‌സൈറ്റില്‍ RTA Link  ല്‍ ഉടന്‍ ലഭ്യമാകും

date