Post Category
രക്ഷിതാക്കള്‍ക്കായി ഓണ്‍ലൈന്‍ സെമിനാര്‍ 17 ന്
സാമൂഹ്യനീതി ഡയറക്ടറേറ്റ് തിരുവനന്തപുരം നിഷ് ന്റെ സഹകരണത്തോടെ സംസ്ഥാനതത്തില്‍ കുട്ടികളുടെ രക്ഷിതാക്കള്‍ക്കായി സംഘടിപ്പിക്കുന്ന 28-ാമത് ഓണ്‍ലൈന്‍ സെമിനാര്‍ ഈ മാസം 17 ന് രാവിലെ 10.30 മുതല്‍ ഒരു മണിവരെ ജില്ലാ ശിശുസംരക്ഷണ യൂണിറ്റില്‍ നടത്തും. മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കളെ എങ്ങനെ സഹായിക്കാം എന്ന വിഷയത്തിലാണ് സെമിനാര്‍.
ജില്ലയിലെ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ഓണ്‍ലൈന്‍ സെമിനാറില്‍ പങ്കെടുക്കുന്നതിനായി കാസര്‍കോട് കളക്ടറേറ്റിലെ ഡി ബ്ലോക്ക് രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് (ഡിസിപിയു) ഓഫീസില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ഫോണ്‍ 04994 256990.
date
- Log in to post comments