Skip to main content

പുതിയ റേഷന്‍ കാര്‍ഡ്: അപേക്ഷ ഇന്നു മുതല്‍ സ്വീകരിക്കും

   ഇക്കഴിഞ്ഞ റേഷന്‍ കാര്‍ഡ് പുതുക്കല്‍ പ്രക്രിയയില്‍ ഫോട്ടോ എടുത്ത് കാര്‍ഡ് പുതുക്കാന്‍ കഴിയാത്തവരില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ജില്ലകളില്‍ നിന്നും സറണ്ടര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി നാളിതുവരെ റേഷന്‍ കാര്‍ഡ് ലഭിക്കാത്തവര്‍ക്കും താത്ക്കാലിക റേഷന്‍ കാര്‍ഡ് കൈവശമുളളവരുമായ അപേക്ഷകരില്‍ നിന്നും പുതിയ റേഷന്‍ കാര്‍ഡിനുളള അപേക്ഷ ഇന്നു മുതല്‍ ഹൊസ്ദുര്‍ഗ് താലൂക്ക് സപ്ലൈ ഓഫീസില്‍ സ്വീകരിക്കും. 
    റേഷന്‍  കാര്‍ഡില്‍ തിരുത്തല്‍, കൂട്ടിച്ചേര്‍ക്കല്‍, റിഡക്ഷന്‍ അനുവദിക്കല്‍, സറണ്ടര്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കല്‍, നിലവിലുളള കാര്‍ഡ് വിഭജിച്ച് പുതിയ കാര്‍ഡ് ഉണ്ടാക്കല്‍ എന്നിവ ഈ അവസരത്തില്‍ സ്വീകരിക്കില്ല.അപേക്ഷകര്‍ കുടുംബനാഥ/ കുടുംബനാഥന്റെ രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ , വരുമാന സര്‍ട്ടിഫിക്കറ്റ്, താമസ സര്‍ട്ടിഫിക്കറ്റ്/ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്, കാര്‍ഡില്‍ ഉള്‍പ്പെടേണ്ട അംഗങ്ങളുടെ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ സഹിതം ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. റേഷന്‍ കാര്‍ഡ് പുതുക്കുന്നതിനുളള അപേക്ഷ സിവില്‍ സപ്ലൈസ് വകുപ്പിന്റെ വെബ്‌സെറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത്  പൂരിപ്പിച്ച് സമര്‍പ്പിക്കാമെന്നു ഹൊസ്ദുര്‍ഗ് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.     

date