Skip to main content

മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ എറണാകുളം ജില്ലയില്‍ നടത്തിയ സിറ്റിംഗ്

 

 

കൊച്ചി: കേരള സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ എറണാകുളം  ഗവണ്മണ്ട് ഗസ്റ്റ് ഹൗസില്‍ നടന്ന സിറ്റിങില്‍ കടാശ്വാസത്തിന് അര്‍ഹത നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട 17 കേസുകള്‍ പരിഗണിച്ചു. സഹകരണ സംഘങ്ങളുമായി ബന്ധപ്പെട്ട ജോയിന്റ്‌രജിസ്ട്രാരുടെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടുകൊണ്ട് 42 കേസുകളും ദേശസാല്‍ക്യത/ഷെഡ്യൂള്‍ഡ് ബാങ്കുമായി ബന്ധപ്പെട്ട് 15 കേസുകളും സിറ്റിംഗില്‍ പരിഗണിച്ചിരുന്നു.

ഇതില്‍ കടാശ്വാസം ലഭിച്ച് നാലു കേസുകള്‍ തീര്‍പ്പാക്കി. പരാതിക്കാര്‍ ഹാജരാകാത്തതിനാല്‍ അടുത്ത സിറ്റിംഗിലേക്ക് ആറ് കേസുകള്‍ മാറ്റി വച്ചു. കടാശ്വാസം അനുവദിച്ചിട്ടും തുക വായ്പ കണക്കില്‍ വരവ് വയ്ക്കാത്തത് സംബന്ധിച്ച് ജോയിന്റ്‌രജിസ്ട്രാരുടെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടുകൊണ്ട് 7 കേസുകളും ഉണ്ടായിരുന്നു.

വിവിധ പരാതികളില്‍ കമ്മീഷന്‍ ആവശ്യപ്പെട്ട റിപ്പോര്‍ട്ട് നല്കുന്നതിന് കൂടുതല്‍ പരിശോധനാ സമയം ജോയിന്റ് രജിസ്ട്രാര്‍ ആവശ്യപ്പെട്ടു. അപേക്ഷ പരിഗണിച്ച് 17 പരാതികള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റി വെയ്ക്കാന്‍ കമ്മീഷന്‍ ഉത്തരവ#ിട്ടു.

കടാശ്വാസമായി ബാങ്കിലേക്ക് കിട്ടിയ അധിക തുകയായ 51,920/- രൂപ തിരികെ സര്‍ക്കാരിലേക്ക് അടയ്ക്കാനായി നിര്‍ദ്ദേശിച്ച് ഉത്തരവായി. കടാശ്വാസം അനുവദിച്ച ശേഷം വായ്പ തീര്‍പ്പാക്കിയ 5 കേസുകളില്‍ ആധാരം തിരികെ നല്‍കാനും  ഉത്തരവായി. 

മത്സ്യത്തൊഴിലാളി കടാശ്വാസ നിയമത്തിലെ ഒന്‍പതാം വകുപ്പ് അനുസരിച്ച് പരസ്പരധാരണയിലൂടെ വായ്പ തീര്‍പ്പാക്കുന്നതിനും കമ്മീഷന്‍ നടപടി സ്വീകരിച്ചു.

അദാലത്തില്‍ തീര്‍പ്പാക്കിയതിന്റെ അടിസ്ഥാനത്തില്‍ കടാശ്വാസത്തുകയ്ക്ക് പുറമെ ബാക്കി അടക്കാനുണ്ടായിരുന്ന മുതല്‍ തുക പരാതിക്കാരന്‍ തിരികെ അടച്ചിട്ടും ഈടാധാരം തിരികെ നല്‍കാന്‍ യൂക്കോ ബാങ്ക് എറണാകുളം തയ്യാറായില്ല എന്ന പരാതിയും കമ്മീഷന്‍ പരിഗണിച്ചു. അദാലത്തില്‍ ഹാജരായ ബാങ്ക് മാനേജറുടെ സമ്മതത്തോടെ ഉണ്ടാക്കിയ ധാരണയില്‍ നിന്നും സര്‍ക്കാര്‍ അനുവദിച്ച കടാശ്വാസം സ്വീകരിച്ച ശേഷം പിന്നോട്ട് പോകാനുള്ള ബാങ്കിന്റെ നടപടി ശരിയല്ല എന്ന് കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.

കടാശ്വാസത്തിന് അര്‍ഹത ലഭിച്ച ശേഷം 2 കേസുകളില്‍ 1,01,486/- രൂപ കടാശ്വാസം അനുവദിച്ച് ഉത്തരവായി.

 കടാശ്വാസത്തിന് അര്‍ഹത നേടിയ ശേഷം വായ്പ ക്ലോസ് ചെയ്ത കേസുകളില്‍ 58,778/- രൂപ മടക്കിനല്കാന്‍ അനുവദിച്ച് ഉത്തരവായി.

 

. ജസ്റ്റിസ് പി. എസ്. ഗോപിനാഥന്റെ അദ്ധ്യക്ഷതയില്‍ നടന്ന സിറ്റിംഗില്‍ കമ്മീഷന്‍ അംഗം കൂട്ടായി ബഷീര്‍ പങ്കെടുത്തു. എറണാകുളം ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍, ജോയിന്റ് ഡയറക്ടര്‍, വിവിധ സഹകരണ ബാങ്കുകളുടെയും ദേശസാല്‍ക്യത ബാങ്കുകളുടെയും മാനേജര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

കടാശ്വാസ കമ്മീഷന്റെ ശുപാര്‍ശ പ്രകാരം സര്‍ക്കാര്‍ അനുവദിച്ച കടാശ്വാസ തുക വായ്പാ കണക്കില്‍ വരവ് വെച്ചത#ു സംബന്ധിച്ച പരാതികള്‍,  കടാശ്വാസ തുക ലഭിച്ച് കടക്കണക്ക് തീര്‍പ്പാക്കുന്നതില്‍ കാലതാമസം വരുത്തുന്നത് സംബന്ധിച്ച് ലഭിച്ച പരാതികള്‍, കടാശ്വാസം ലഭിച്ചിട്ടും ഈടാധാരം തിരികെ നല്‍കാത്തത് സംബന്ധിച്ച പരാതികള്‍, അമിത പലിശ ഈടാക്കിയത്, നിര്‍ബന്ധിച്ച് വായ്പ പുതുക്കിയത് കാരണം അര്‍ഹതപ്പെട്ട കടാശ്വാസം തടയപ്പെട്ടത് തുടങ്ങി വിവിധ പരാതികള്‍ സിറ്റിംഗില്‍ പരിഗണിച്ചു. 

date