Post Category
കോവിഡ് 19 ചികിത്സയ്ക്കുള്ള ഉപകരണങ്ങളുടെയും വസ്തുക്കളുടെയും നീക്കത്തിന് അനുമതി
കോവിഡ് 19 ചികിത്സയ്ക്കാവശ്യമായ ഉപകരണങ്ങളും മറ്റു വസ്തുക്കളും സംഭരിക്കുന്നതിനും മറ്റു സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നതിനും ഇതുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങൾക്കും അനുമതി നൽകി സർക്കാർ ഉത്തരവായി. ഇൗ പ്രവൃത്തികൾക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ ജീവനക്കാരുടെ സേവനം വിനിയോഗിക്കുന്നതിനും അനുമതി നൽകിയിട്ടുണ്ട്. അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് അനുമതി തേടി കത്ത് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ്.
പി.എൻ.എക്സ്.1385/2020
date
- Log in to post comments