ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു
കേരളത്തിലെ കാര്‍ഷികോല്‍പ്പന്ന അധിഷ്ഠിത മൂല്യവര്‍ധന സംരംഭങ്ങളുടെ പ്രോല്‍സാഹന പദ്ധതി പ്രകാരം ചെറുകിട സൂക്ഷ്മതല സംരംഭങ്ങള്‍ തുടങ്ങുന്നതിന് സ്മോള്‍ ഫാര്‍മേഴ്സ് അഗ്രി ബിസിനസ് കണ്‍സോര്‍ഷ്യം വഴി സാമ്പത്തിക സഹായം നല്കുന്നു. കാര്‍ഷികോല്‍പ്പന്നങ്ങളുടെ മൂല്യവര്‍ധനവ് ലക്ഷ്യമിട്ടുകൊണ്ടുള്ള 25 ലക്ഷം രൂപ വരെ ചെലവുവരുന്ന സംരംഭങ്ങള്‍ക്ക് മൂലധന ചെലവിന്റെ 50 ശതമാനം, പരമാവധി 10 ലക്ഷം രൂപ വരെ സബ്സിഡി നല്‍കും. 25 ലക്ഷം മുതല്‍ 10 കോടി രൂപ വരെ ചെലവു വരുന്ന ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് ചെലവാക്കുന്ന തുകയുടെ 50 ശതമാനം, പരമാവധി 50 ലക്ഷം രൂപ വരെ സബ്സിഡിയും നല്‍കും. വ്യക്തിഗത സംരംഭകര്‍, സ്വയംസഹായ സംഘങ്ങള്‍, സര്‍ക്കാര്‍ ഇതര ഏജന്‍സികള്‍, ഉല്‍പ്പാദന സംഘങ്ങള്‍ തുടങ്ങിയവര്‍ക്കെല്ലാം അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസില്‍ ലഭിക്കും.
പി.എന്‍.സി/389/2018
- Log in to post comments