Skip to main content

കോവിഡ് 19 കൊറോണ കെയര്‍ സെന്ററുകള്‍ 173 ആയി ഉയര്‍ത്തി

കോവിഡ് 19 സമ്പൂര്‍ണ നിയന്ത്രണം ലക്ഷ്യമിട്ട് കൊറോണ കെയര്‍ സെന്ററുകളുടെ എണ്ണം 173 ആയി ഉയര്‍ത്തി. ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാക്കി. ഒറ്റയ്ക്ക് കഴിയുന്നതിന് കിടക്കകളോട് കൂടിയ 4620 മുറികളാണ് പൂര്‍ണമായും സജ്ജമായിട്ടുള്ളത്. ഇന്നലെ(ഏപ്രില്‍ 10) പുനലൂര്‍ ജയഭാരതം ക്ലിനിക്കിലെ 27 പേരും നിരീക്ഷണം പൂര്‍ത്തീകരിച്ചു. നിലവില്‍ എട്ട് സെന്ററുകളിലായി 198 പേരാണ് പ്രത്യേക  പരിചരണത്തിലുള്ളത്.  രോഗപരിചരണം, ഭക്ഷണം, അനുബന്ധ സൗകര്യങ്ങള്‍ തുടങ്ങിയവ  കുറ്റമറ്റ രീതിയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അടിയന്തര സാഹചര്യമുണ്ടായാല്‍ ഒരേ സമയം ആയിരത്തോളം പേര്‍ക്ക് കിടക്ക സൗകര്യമുള്ള 20 ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലായി ചികിത്സാ സൗകര്യങ്ങളും ഏര്‍പ്പെടുത്തുമെന്നും ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു.

 

date