Post Category
മഹാരാജാസ് കോളേജ് കെമിസ്ട്രി വിഭാഗത്തില്‍ അധ്യാപക - വിദ്യാര്‍ത്ഥി കൂട്ടായ്മ നാളെ
കൊച്ചി: മഹാരാജാസ് കോളേജിലെ കെമിസ്ട്രി പി.ജി വിഭാഗത്തിലെ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും കൂട്ടായ്മയായ കെമിസ്ട്രി അലുമ്‌നിയുടെ വാര്‍ഷിക പൊതുയോഗം നാളെ (ഫെബ്രുവരി 18) രാവിലെ പത്തിന് ഫിസിക്‌സ് ഗ്യാലറിയില്‍ നടക്കും. കോളേജ് ഗവേണിങ് കൗണ്‍സില്‍ ചെയര്‍മാന്‍ പ്രൊഫ. പി.കെ. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. മുതിര്‍ന്ന പത്ത് കെമിസ്ട്രി അധ്യാപകരെ ഗുരുപൂജ നടത്തി ആദരിക്കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 9447102517, 8547118725 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
date
- Log in to post comments