കോവിഡ് 19 ജില്ലയില്‍ ഗൃഹനിരീക്ഷണത്തില്‍ 1,148 പേര്മാത്രം; 18,990 പേര് ഗൃഹനിരീക്ഷണം പൂര്‍ത്തിയാക്കി
കോവിഡ് 19 നിയന്ത്രണത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ഗൃഹ നിരീക്ഷണത്തില്‍ ജില്ലയില്‍ ഇനി1,148 പേര്മാത്രം. ഇന്നലെവരെ(ഏപ്രില്‍ 28) 18,990 പേര് ഗൃഹനിരീക്ഷണം പൂര്‍ത്തിയാക്കി. പുതുതായി ഗൃഹനിരീക്ഷണത്തില്‍ പ്രവേശിച്ച 81 പേര് ഗൃഹനിരീക്ഷണത്തില്‍ പ്രവേശിച്ചു. പുതുതായി പ്രവേശിക്കപ്പെട്ട മൂന്നു പേര് ഉള്‍പ്പെടെ 36 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ ഉള്ളത്.
വിദഗ്ധ പരിശോധനയ്ക്ക് അയച്ച 1,422 സാമ്പിളുകളില്‍ 19 എണ്ണത്തിന്റെ ഫലം കൂടി വരാനുണ്ട്. നിലവില്‍ ഒന്‍പത് പോസിറ്റീവ് കേസുകള്‍ ഉണ്ട്. അഞ്ചു പേര് രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങി. ഫലം വന്നതില്‍ 1,381 എണ്ണം നെഗറ്റീവാണെന്നും പ്രതിരോധ നടപടികള്‍ കര്‍ശനമായി തുടരുകയാണെന്നും ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. കോവിഡ് 19 മായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറുന്നതിനും സംശയങ്ങള്‍ക്കും 8589015556, 0474-2797609, 1077, 7306750040(വാട്സ് ആപ് മാത്രം), 1056(ദിശ) എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.
(പി.ആര്.കെ. നമ്പര്‍. 1236/2020)
- Log in to post comments