എന്റെ വായന-രചനാ-സമൂഹം : 'വായനാ വിസ്മയം' സെമിനാര്‍
വായന ജീവിത വീക്ഷണത്തെ നവീകരിച്ച് പുരോഗമന മുഖം നല്‍കുമെന്ന് എം ബി രാജേഷ് എം.പി. പറഞ്ഞു. സര്‍വ ശിക്ഷാ അഭിയാന് പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടത്തിയ 'വായനാ വിസ്മയം' ജില്ലാതല സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.പി. 'സോവിയറ്റ് യൂനിയനിലൂടെ'യെന്ന യാത്രാവിവരണ ഗ്രന്ഥം വിദ്യാര്‍ഥിയായിരിക്കെ തന്റെ ജീവിതത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയെന്ന് അദ്ദേഹം ഓര്‍മിച്ചു.
ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് ജേതാവ് ടി.ഡി.രാമകൃഷ്ണന് , കവി പി.പി.രാമചന്ദ്രന് എന്നിവര്‍ 'എന്റെ വായന, രചന, സമൂഹം' വിഷയത്തെ ആസ്പദമാക്കി സംസാരിച്ചു.പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി.ബിന്ദു അധ്യക്ഷയായി . ജില്ലാ പഞ്ചായത്ത് അംഗം നിതിന്‍ കണിച്ചേരി,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി.കിഷോര്‍ കുമാര്‍, സ്ഥിരം സമിതി ചെയര്മാന് വി.ലക്ഷ്മണന്, ഡി.പി.ഒ. പി.കെ.വിജയന്, ബി.ആര്.സി. ട്രെയ്നര്‍ എം.പി.ബാലഗോപാലന്, ഡയറ്റ് പ്രിന്‍സിപ്പല്‍ എം സേതുമാധവന് , ഡി.പി.ഒ. പി.കൃഷ്ണന്, ബി.പി.ഒ. ടി.ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു.
- Log in to post comments